കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല, അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നു വിജേഷ് പിള്ള

vijeesh
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക കെ ആർ പുര പൊലീസാണ് വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

കൊച്ചി : സ്വപ്നയുടെ പരാതിയില്‍ ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിളള.സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിളള പറഞ്ഞു. നോട്ടീസ് അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. 

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക കെ ആർ പുര പൊലീസാണ് വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 
 

Share this story