സ്വപ്നയ്‌ക്കെതിരെ തളിപ്പറമ്പിലും പരാതി

swapnavijeshpillai

തളിപ്പറമ്പ : സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി.സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് ആണ് പരാതി നൽകിയത്.വിജേഷ് പിള്ള പറഞ്ഞു എന്ന രീതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ഗൂഡാലോചനയുടെ ഭാഗമാണ്.ആരോപണങ്ങൾ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പരാതിയിൽ പറയുന്നു. 

ഈ ആരോപണങ്ങൾ എം.വി ഗോവിന്ദനും മുഖ്യമന്ത്രിക്കും സമൂഹത്തിലുള്ള സൽപ്പേര് കളങ്കപ്പെടുത്തും. പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കലാപത്തിനു നയിക്കുമെന്നും ഇതിനിടയാക്കിയ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
 

Share this story