സ്വപ്നയ്ക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് എം വി ഗോവിന്ദൻ

mv swapna


തളിപ്പറമ്പ : തനിക്കെതിരെയുള്ള ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടം പരിഹാരം നൽകണമെന്നും കാണിച്ച് സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്തിരിയാൻ വിജേഷ് പിള്ള വഴി സി .പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും പിൻമാറിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഭീഷണിപ്പെടു ത്തിയെന്നുമാണ് സ്വപ്നയുടെ ആരോപണം.

അഡ്വ നിക്കോളസ് ജോസഫ് മുഖേനയാണ് ഇന്ന് സ്വപ്നയുടെ ബംഗ്ളൂരു മേൽവിലാസത്തിലും വിജേഷ് പിള്ളയുടെ കടമ്പേരിയിലെ വിലാസത്തി ലും നോട്ടീസ് അയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും എം.എൽ.എയുമായ എം.വി ഗോവിന്ദന് 50 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുണ്ടെന്നും നാളിതുവരെ ഇത്തരമൊരു ആരോപണം രാഷ്ട്രീയ എതിരാളികൾ പോലും ഉയർത്തിയിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.  

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ നിന്നും പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവന് തന്നെ ഭീഷണി നേരിടുമെന്നും കണ്ണൂരിൽ നിന്നുള്ള വിജേഷ് പിള്ള തന്നെ വന്ന് കണ്ട് ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ഒമ്പതാം തീയതി ഫെയ്സ്ബുക്ക ലൈവിലൂടെ സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു.

വിജേഷ് പിള്ള എന്നയാളെ തനിക്ക് അറിയുകയോ പരിചയമോ ഇല്ലെന്നും ഇത്തരമൊരു ആരോപണം ഉന്നയിച്ചതുവഴി തന്റെ പൊതു ജീവിതത്തിലും വ്യക്തിപരമായും കോട്ടം സംഭവിച്ചതായും നോട്ടീസിൽ പറയുന്നു. 

സ്വപ്നയുടെ ഫേസ്ബുക്ക് ലൈവ് മലയാളത്തിലെ ഒട്ടുമിക്ക വാർത്താ ചാനലുകളും ലൈവായി പ്രസിദ്ധീകരിക്കുകയും പിറ്റേ ദിവസത്തെ ദിനപത്രങ്ങൾ പ്രാധാന്യത്തോടെ പ്രസി ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അടിസ്ഥാനരഹിതമായി ഉന്നയിച്ച ആരോപണം  വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും സ്വപ്ന പിൻവലിക്കണം. ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം. ഇല്ലെങ്കിൽ ക്രിമിനലായും സിവിലായും നിയമ നടപടികൾ  കൈക്കൊള്ളുമെന്നും നോട്ടീസിൽ പറയുന്നു.

Share this story