കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്ഷന്: ഹർജി നാളെ പരിഗണിക്കാമെന്ന് ഹൈക്കോടതി
നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഒരേ വിഷയത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് അസാധാരണ നടപടിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു
കൊച്ചി: കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഈ ആഴ്ച തന്നെ ഹർജിയിൽ വാദം കേൾക്കാമെന്നും വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടല്ലോ എന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.
നേരത്തെ നൽകിയ റിട്ട് ഹർജി ഭേതഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാർത്ഥികൾ സമർപ്പിച്ചത്.പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്ന സര്‍വകലാശാലയുടെ വാദം വിദ്യാര്‍ഥികള്‍ തള്ളി. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെല്ലാം സസ്പെന്‍ഷനു മുന്‍പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം.
ശേഷിക്കുന്ന 15 ശതമാനം ഹാജര്‍ ഇളവിനായി അപേക്ഷ നല്കാന് അവസരമുണ്ടായിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് ക്യാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവിലെ റിട്ട് ഹര്‍ജിയിലാണ് വിദ്യാര്‍ഥികള്‍ ഭേദഗതികളോടെയുള്ള സത്യവാങ്മൂലം നല്‍കിയത്. നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഒരേ വിഷയത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് അസാധാരണ നടപടിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വിദ്യാർഥികൾ സമീപിക്കുന്നത്. നേരത്തെ ഇതേ ബെഞ്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞിരുന്നെങ്കിലും ഡിവിഷൻ ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു.
.jpg)

