കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവ്; സിസ തോമസിന്റെ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി

Just because you repay the loan, you cannot be exempted from the ED case; High Court rejects the petition in Karuvannur case

വിദ്യാര്‍ത്ഥികളുടെയും വൈസ് ചാന്‍സിലര്‍,സര്‍വ്വകലാശാല എന്നിവരുടെ വിശദമായ വാദം കഴിഞ്ഞ രണ്ട് ദിവസത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. 

കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍വ്വകലാശാല നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ചൊവ്വാഴ്ച ഉത്തരവ് പറയും. വിദ്യാര്‍ത്ഥികളുടെയും വൈസ് ചാന്‍സിലര്‍,സര്‍വ്വകലാശാല എന്നിവരുടെ വിശദമായ വാദം കഴിഞ്ഞ രണ്ട് ദിവസത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. 

സര്‍വ്വകലാശാല നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലക്കുള്ളില്‍ പരാതി ഉന്നയിക്കാന്‍ സമിതികളും അപ്പീല്‍ ഉന്നയിക്കാന്‍ ഓംബുഡ്‌സ്മാന്‍ സംവിധാനമുണ്ടെന്നും സര്‍വ്വകലാശാല വാദിച്ചു. അതിനാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കം വാദങ്ങളായി ഉയര്‍ന്നു. എന്നാല്‍ പരാതി പരിഹാര സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധിയെ അടക്കം സസ്‌പെന്‍ഡ് ചെയ്‌തെന്നും വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇരുകക്ഷികളുടെയും വാദം കേട്ട ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച വൈകീട്ട് 4.15ന് ഉത്തരവ് പറയുമെന്ന് അറിയിച്ചു.

Tags