പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം;ഡിജിപിക്ക് ഗുരുതര റിപ്പോർട്ട്
തിരുവനന്തപുരം: പിണറായി വിജയന്റെ അകമ്പടി വാഹനത്തില്‍ കറങ്ങി മുന്‍ ഗണ്‍മാന്‍. സസ്‌പെന്‍ഷനിലുള്ള അനില്‍ കുമാര്‍ ആണ് എസ്‌കോര്‍ട്ട് വാഹനം ഉപയോഗിച്ച് കറങ്ങിയത്. ഇന്നലെ പത്തനാപുരം ഭാഗത്ത് പോയെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ റിപ്പോര്‍ട്ട് ആണ് ഡിജിപിക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പിണറായി വിജയന്‍ നിയമസഭയില്‍ ആയിരുന്നു. ആ സമയത്താണ് പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനത്തില്‍ കറങ്ങിയത്.
പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സ്റ്റാഫ് അല്ല അനില്‍ കുമാര്‍. കൂടാതെ ഇയാള്‍ സസ്‌പെന്‍ഷനിലുമാണ്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
.jpg)


