സമ്മാനം അടിച്ചത് വിനയായി ;ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
Jan 31, 2026, 14:10 IST
പട്ടാമ്പി: ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട ആനപ്പാറ സ്വദേശി ബിജു(54) വിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21ന് പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സിസ് കുത്തിത്തുറന്ന് ലോട്ടറി മോഷ്ടിച്ചിരുന്നു.
tRootC1469263">മോഷ്ടിച്ച ലോട്ടറികളില്‍ സമ്മാനവും അടിച്ചു. ഇവ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മാറ്റി പണമാക്കിയിരുന്നു. ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നത് ശീലമാക്കിയിരുന്ന പ്രതി അതിനു കഴിയാതെ വന്നതോടെയാണ് ലോട്ടറിമോഷണം ആരംഭിച്ചത് .കണ്ണൂര്‍, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ മറ്റ് നിരവധി മോഷണകേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ബിജു.
.jpg)


