ലഹരി കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി: പ്രതിയെ പോലീസ് എയര്‍പോര്‍ട്ടില്‍നിന്ന് പൊക്കി
തൃശൂര്‍: ലഹരി വില്പനയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കുന്നംകുളം പോലീസ് എയര്‍പോര്‍ട്ടില്‍നിന്ന് പിടികൂടി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശി അരുണി (21) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 2021 ജനുവരി 31ന് എം.ഡി.എം.എ., കഞ്ചാവ്, കഞ്ചാവ് ലേഹ്യം എന്നിവയുമായി പ്രതിയെ ചെമ്മണ്ണൂര്‍ സെന്ററില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
tRootC1469263">തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പിന്നീട് വിദേശത്തേക്ക് കടന്നു. കോടതിയില്‍ കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് പ്രതിക്കെതിരേ കോടതി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്നാണ് പോലീസ് പൊക്കിയത്. അറസ്റ്റ് ചെയ്ത അരുണിനെ കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
.jpg)


