അതിജീവിതയ്ക്ക് ഒരു പൊതി കൈമാറി, ഉള്ളിലെന്തെന്ന് അറിയില്ല: നിർണായക വെളിപ്പെടുത്തലുമായി രാഹുൽ മാങ്കൂട്ടത്തലിന്റെ സുഹൃത്ത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. താൻ അതിജീവിതയക്ക് ഒരു പൊതി കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബിയുടെ മൊഴി. രാഹുലിന്റെയും അതിജീവിതയുടെയും ഒരു പൊതുസുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബി പറയുന്നു.
tRootC1469263">ജോബിയാണ് തനിക്ക് ഗർഭഛിദ്ര ഗുളിക നൽകിയതെന്നായിരുന്നു അതിജീവിത മൊഴി നൽകിയത്. കേസിൽ രണ്ടാം പ്രതിയാണ് ജോബി. മുൻകൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.
രാഹുലിന്റെ സുഹൃത്ത് കാറിൽ ഗുളിക എത്തിച്ചു നൽകിയെന്ന അതിജീവിതയുടെ മൊഴിയെ ശരിവെക്കുന്നതാണ് ജോബിയുടെ ഈ വെളിപ്പെടുത്തൽ. രാഹുൽ വീഡിയോ കോൾ വഴി തന്നെ നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയായിരുന്നു എന്നാണ് അതിജീവിത നേരത്തെ നൽകിയ മൊഴി.
.jpg)


