സമൂഹ മാധ്യമത്തില്‍ വൈകാരിക കുറിപ്പുമായി രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത
മാനസികമായി തളര്‍ന്നുവീണപ്പോള്‍ തന്നെ താങ്ങിനിര്‍ത്താന്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മുന്നോട്ടുവന്നു. അവരുടെ പിന്തുണയാണ് ഈ ഘട്ടത്തെ അതിജീവിക്കാന്‍ സഹായിച്ചതെന്നും താരം വ്യക്തമാക്കി.
അഞ്ച് മാസത്തെ നിശബ്ദതക്ക് ശേഷം സമൂഹ മാധ്യമത്തില്‍ വൈകാരിക കുറിപ്പുമായി സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വെളിപ്പെടുത്തി.
'ജീവിതത്തിലെ ഏറ്റവും താങ്ങാനാവാത്ത ഘട്ടത്തെയാണ് താന്‍ കഴിഞ്ഞ അഞ്ച് മാസമായി നിശബ്ദമായി നേരിട്ടതെന്ന് അതിജീവിത പറയുന്നു. പൂര്‍ണ്ണമായും തകര്‍ന്നുപോയ അവസ്ഥയിലായിരുന്നു.സംഭവിച്ച കാര്യങ്ങളുടെ ആഘാതത്തില്‍ ആഴ്ചകളോളം ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോയത്.ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന് ഒരു ഘട്ടത്തില്‍ വിശ്വസിച്ചുപോയതായും നടി കുറിച്ചു.
മാനസികമായി തളര്‍ന്നുവീണപ്പോള്‍ തന്നെ താങ്ങിനിര്‍ത്താന്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മുന്നോട്ടുവന്നു. അവരുടെ പിന്തുണയാണ് ഈ ഘട്ടത്തെ അതിജീവിക്കാന്‍ സഹായിച്ചതെന്നും താരം വ്യക്തമാക്കി.
.jpg)