ശ്രീചിത്രയില്‍ ഇന്നു മുതല്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും


ഇന്നു മുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാമെന്ന് അമൃത്ഫാര്‍മസി ഉറപ്പ് നല്‍കി.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ഇന്നു മുതല്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളെ മുന്‍ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കി. ഇന്നു മുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാമെന്ന് അമൃത്ഫാര്‍മസി ഉറപ്പ് നല്‍കി.
ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം.
പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.