അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

suresh gopi
suresh gopi

ഇന്നലെയാണ് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍വെച്ച് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

tRootC1469263">

ഇന്നലെയാണ് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍വെച്ച് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചു. ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്ക് പറ്റിയിരുന്നു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷൈനും കുടുംബവും കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവില്‍ ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അതേസമയം ഷൈനിന്റെ പിതാവ് ചാക്കോയുടെ പൊതുദര്‍ശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ മുണ്ടൂരിലെ വസതിയില്‍ നടക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂര്‍ മുണ്ടൂര്‍ കര്‍മലന്‍ പള്ളിയിലാണ് നടക്കുക.

Tags