ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്നു,കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് : സുരേഷ് ഗോപി

Shashi Tharoor and Suresh Gopi
Shashi Tharoor and Suresh Gopi

തൃശൂര്‍: ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെ്. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

tRootC1469263">

ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടോളൂ എന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തരൂരിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഡിക്ക് എങ്ങനെയാണ് ഉണ്ടായത്? അന്നും പലരും വിമര്‍ശിച്ചു. ഡിക്ക് രൂപീകരിക്കുകയും അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു. എന്നാല്‍ അവരുടെ കാര്യങ്ങള്‍ അവര്‍ സാധിച്ചെടുത്തില്ല എന്ന് പറയാന്‍ കഴിയുമോ? ശശി തരൂര്‍ കോണ്‍ഗ്രസ് വിടുന്നുണ്ടോ എന്നും അദ്ദേഹത്തോട് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് വിട്ടോളു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹത്തോടു തന്നെ ചോദിക്കണം'-സുരേഷ് ഗോപി പറഞ്ഞു.
 

Tags