‘ആ പെൺകുട്ടി എന്‍റെ വീട്ടിലെയും പെൺകുട്ടിയാണ്, തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല’ ; രാഹുൽ കേസിൽ സുരേഷ് ഗോപി

suresh gopi
suresh gopi

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഗൗരവമുള്ള വിഷയമാണെന്ന കാര്യത്തിൽ യാതൊരു തർക്കമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആ പെൺകുട്ടി എന്‍റെ വീട്ടിലെയും പെൺകുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല. എന്നാൽ, രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം വിഷയങ്ങൾ ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

tRootC1469263">

ഒരു തോളിൽ കൈ വെച്ചതിന് നിങ്ങൾ എല്ലാവരും എന്‍റെ ഒറ്റുകാരല്ലേ. ഇപ്പോൾ എന്തായെന്നും ജനങ്ങൾ തീരുമാനിച്ചോ എന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു. 

Tags