കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രകവാടത്തിന്റെയും ഭജനമഠത്തിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനവും നാമകരണവും നിർവ്വഹിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേന്ദ്രമന്ത്രിയെ കൂവപ്പടി തമിഴ്ബ്രാഹ്മണസമൂഹവും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ഇത് രണ്ടാം വട്ടമാണ് സുരേഷ്ഗോപി ഈ ക്ഷേത്രത്തിലെത്തുന്നത്.
പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതിത്തിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രകവാടത്തിന്റെയും ഭജനമഠത്തിന്റെയും ഗസ്റ്റ് ഹൗസിന്റെയും സമർപ്പണച്ചടങ്ങും നാമകരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ 9.45-ലോടെ ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ കൂവപ്പടി തമിഴ്ബ്രാഹ്മണസമൂഹവും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ഇത് രണ്ടാം വട്ടമാണ് സുരേഷ്ഗോപി ഈ ക്ഷേത്രത്തിലെത്തുന്നത്.


വ്യാഴാഴ്ച പുലർച്ചെ 6-ന് ക്ഷേത്രം മേൽശാന്തി മഹേഷ് ലക്ഷ്മണയ്യരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പുതിയ ഗസ്റ്റ്ഹൗസിന്റെ പാലുകാച്ചൽ നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ പെരുമ്പാവൂർ എം.എൽ.എ. മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എച്ച്. പത്മനാഭൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. ക്ഷേത്രം സെക്രട്ടറി എം. കൃഷ്ണയ്യർ ആമുഖ പ്രഭാഷണം നടത്തി.

ക്ഷേത്രത്തിലെ പുതിയ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഒക്കൽ ഇന്ദ്രപ്രസ്ഥ ബിൽഡേഴ്സ് ഉടമ ബിബിൻ കെ. എസ്., മുഖ്യശില്പിയും സ്ഥപതിയുമായ സി. ടി. മാരിയപ്പൻ എന്നിവരെയും ക്ഷേത്ര ഭാരവാഹികളായ എച്ച്. പത്മനാഭൻ (പ്രസിഡന്റ്), എം. കൃഷ്ണയ്യർ (സെക്രട്ടറി) എന്നിവരെയും ആദരിച്ചു. ക്ഷേത്രം ഉപദേഷ്ടാവ് എം. എസ്. ഗണപതി അയ്യർ, മുൻ മേൽശാന്തി എം. ലക്ഷ്മണയ്യർ, മേൽശാന്തിമാരായ മഹേഷ് ലക്ഷ്മണയ്യർ, കെ. ലക്ഷ്മണയ്യർ എന്നിവരും ചടങ്ങിൽ ആദരമേറ്റുവാങ്ങി.

കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീയ്ക്കൽ, വാർഡ് മെമ്പർമാരായ ഗിരീഷ് മാധവൻ, സ്റ്റെല്ല സാജു എന്നിവരും പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എൻ. പി. ആന്റണി, കേരള ബ്രാഹ്മണസഭ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. ഇ. എസ്. വാസുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി മുൻ പ്രസിഡന്റ് കെ.ജി.വി. പതി, ക്ഷേത്രം വൈസ് പ്രസിഡന്റ് ജയശങ്കർ, സൗമ്യലക്ഷ്മി ജയറാം തുടങ്ങിയവരും പങ്കെടുത്തു.


.jpg)

