കല്യാണ ചടങ്ങിന് പോയപ്പോൾ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ, തക്ക മറുപടി പറയാൻ അറിയാഞ്ഞിട്ടല്ലെന്ന് കെ.കെ.രാഗേഷ്
കണ്ണൂർ : ബി.ജെ പി നേതാവ് പി.കെ കൃഷ്ണദാസിൻ്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ പോയ തന്നോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയത് ഔചിത്യമില്ലാത്ത സംഭാഷണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണദാസ് മകളുടെ കല്യാണം ഫോണിൽ വിളിച്ചു പറഞ്ഞതുപ്രകാരമാണ് താൻ അവിടെ പോയത്. കല്യാണം നാട്ടിലാണ് നടക്കുന്നത്.
tRootC1469263">എൻ്റെ പഞ്ചായത്തിലെ ഏച്ചൂർ സി.ആർ ഓഡിറ്റോറിയത്തിലാണ് കല്യാണം നടന്നത്. ഞാൻ അങ്ങോട്ടു പോകുമ്പോൾ സുരേഷ് ഗോപി കാറിൽ മടങ്ങുകയായിരുന്നു കൈ ഉയർത്തി കാണിച്ചപ്പോൾ താൻ കാറിനരികെ പോയി കൈ കൊടുത്തു. സുരേഷ് ഗോപിയുമായി താൻ എം.പിയായ കാലത്തെ ഡൽഹിയിൽ വെച്ചു പരിചയമുണ്ട്. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ട്. കൊടുത്തപ്പോൾ സുരേഷ് ഗോപിയോട് ഇത് എൻ്റെ നാടാണെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഇതും എടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണയായി വിവാഹ ചടങ്ങിനൊന്നും പോയാൽ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല നിങ്ങളെ കൊണ്ട് എടുത്താൽ പൊങ്ങുന്നതല്ല ഈ നാടെന്ന് മറുപടി പറയാൻ തനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ അതുപോലെ ഔചിത്യബോധം ഇല്ലാതെ പെരുമാറാൻ പാടില്ലല്ലോയെന്ന് വിചാരിച്ചു ചിരിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു.
ഇതാണ് തനിക്കെതിരെ കോൺഗ്രസുകാരും ലീഗുകാരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതാണ് അവരുടെ രീതിയെന്നും കെ.കെ. രാഗേഷ് പറഞ്ഞു. തൻ്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റത് മുസ്ലീം ലീഗും ജമാത്തെ ഇസ്ലാമിയും വർഗീയ പ്രചരണം നടത്തിയതു കാരണമാണ്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അവിടെ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പരസ്യമായ വർഗീയ പ്രചരണം നടത്തി. ലീഗ് പ്രവർത്തകരും ജമാത്തെ ഇസ്ലാമിക്കാരും വ്യാപകമായി ഇതു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. മത സാഹോദര്യത്തോടെ ജീവിച്ചു വരുന്ന ജനങ്ങളിൽ വർഗീയത വളർത്താൻ ശ്രമിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റും അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയംഗത്തിൻ്റെ ഭാര്യയും കൂടിയാണ് മത്സരിച്ചതെന്ന് പറയാതെ സങ്കുചിതമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും അവർ അഴിച്ചുവിട്ടത്. കുന്നോത്ത് പറമ്പിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ കോലി ബി സഖ്യമാണ് പ്രവർത്തിച്ചത്. കണ്ണൂരിലെ പല സ്ഥലങ്ങളിലും കോലീബി സഖ്യമുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ലീഡുണ്ട്.
കണ്ണൂർ കോർപറേഷനിലെ പല വാർഡുകളും നേരിയ വ്യത്യാസത്തിനാണ് എൽ.ഡിഎഫ് സ്ഥാനാർത്ഥികൾ തോറ്റതെന്ന് നമുക്ക് പരിശോധിച്ചാൽ മനസിലാകും. യു.ഡി.എഫ് നടത്തിയ അശാസ്ത്രീയമായ വാർഡ് വിഭജനമാണ് എൽ.ഡി.എഫിൻ്റെ തോൽവിക്കി ടയാക്കിയത്. ബ്ളോക്കുകളിലും ജില്ലാ പഞ്ചായത്തുകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞു. നേരത്തെ യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തചില ഗ്രാമ പഞ്ചായത്തുകളുടെ ഭരണം നഷ്ടപ്പെട്ടുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തി കാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം എൽ.ഡി.എഫ് നേടുമെന്നും കെ.കെ.രാഗേഷ് പറഞ്ഞു. താൻ ഉയർത്തിയ അഴിമതിയാരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മേയറും മുൻ മേയറും കുടുങ്ങുന്ന കാലം വിദൂരമല്ലെന്നും രാജേഷ് പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി പെരളശ്ശേരി ഡിവിഷനിൽ നിന്ന് വിജയിച്ച ബിനോയ് കൂര്യൻ മത്സരിക്കുമെന്ന്
കെ.കെ. രാഗേഷ് അറിയിച്ചു.വൈസ്.പ്രസിഡന്റ് സ്ഥാനത്തേക്ക് പാട്യം ഡിവിഷനിൽ വിജയിച്ച ടി.ഷബ്ന മതസരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടു പേരും സിപി.ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളാണ്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ
മുഴുവൻ നിയമസഭാസീറ്റുകളും എൽ.ഡി എഫിന് നേടാനാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)


