സുരേഷ്‌ഗോപിക്ക് തിരിച്ചടി, ലോക്‌സഭാ തെരഞ്ഞെടുപ്പിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നേരിടണം

Chirat should be lit in every house in Kerala on April 1, the birthday of Lord Ayyappa - Suresh Gopi

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്

തൃശൂർ: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് സുരേഷ്‌ഗോപി നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുരേഷ്‌ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടു.

സിപിഐഎം സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി വിചാരണ നേരിടണമെന്നും പറഞ്ഞു. ഈ ഹര്‍ജി അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേഷ്‌ഗോപി ഉപഹര്‍ജി നല്‍കിയത്.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.  2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്

Tags