ഒരു രാജ്യത്തിൻ്റെ പരമോന്നത നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കുന്നത് ശക്തമായ ഭാഷയിൽ അപലപിക്കപ്പെടേണ്ടതാണ് ; എം.എ. ബേബി
ഇറാൻ്റെ ദേശീയ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. ഇറാൻ സർക്കാരിൻ്റെ ചില ജനാധിപത്യവിരുദ്ധ നടപടികളോട് വിയോജിപ്പുണ്ടെങ്കിലും, ഒരു രാജ്യത്തിൻ്റെ പരമോന്നത നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കുന്നത് ശക്തമായ ഭാഷയിൽ അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിലും അഫ്ഗാനിസ്ഥാൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ആവർത്തിച്ച ക്രൂരമായ തന്ത്രമാണിതെന്നും, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി അമേരിക്കൻ മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">ഇറാനിൽ അമേരിക്ക-ഇസ്രയേൽ സഖ്യം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഇന്ത്യ മുൻകൈയ്യെടുക്കണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു. ലോകസമാധാനം കടുത്ത ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യ ശബ്ദങ്ങളെ ഒന്നിപ്പിക്കാനും ഇന്ത്യ പ്രധാന പങ്ക് വഹിക്കണമെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
.jpg)


