കാലടി പരീക്ഷ വിവാദം, ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും
ഹർജി അടിയന്തരമായി ഇന്ന് തന്നെ വാദത്തിനെടുക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പരീക്ഷാ വിലക്കിനെതിരെ സസ്പെൻഷനിലായ വിദ്യാർഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ (2026 നവംബർ 5 വ്യാഴം) പരിഗണിക്കും.
ഹർജി അടിയന്തരമായി ഇന്ന് തന്നെ വാദത്തിനെടുക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഹർജി നാളെ പരിഗണനയ്ക്ക് വരുന്നത്
സമരം ചെയ്യുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുക. ആറാം തീയതി ആരംഭിക്കുന്ന യുജി പരീക്ഷ എഴുതേണ്ട മൂന്നു വിദ്യാര്‍ഥികളും നടപടി നേരിടുകയാണ്.
വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വിസി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സെസ്പെന്‍ഡ് ചെയ്യുന്നത്.
.jpg)

