കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു കി​ലോ​മീ​റ്റ​റി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ളും മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ യു.​പി സ്കൂ​ളും അനുവദിക്കണം : സുപ്രീംകോടതി

suprem court

ന്യൂ​ഡ​ൽ​ഹി : കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ളു​ക​ളും മൂ​ന്ന് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ സ​ർ​ക്കാ​ർ യു.​പി സ്കൂ​ളു​ക​ളും സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ലാ​മ്പ്ര​യി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. നൂ​റു​ശ​ത​മാ​നം സാ​ക്ഷ​ര​ത​യു​ള്ള കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ സു​പ്രീം​കോ​ട​തി അ​മ്പ​ര​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

tRootC1469263">

ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞോ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം (കെ.​ഇ.​ആ​ർ) ചൂ​ണ്ടി​ക്കാ​ട്ടി​യോ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കു​ക​യെ​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ സ​ർ​ക്കാ​റി​നാ​വി​ല്ല. കേ​ര​ളം നൂ​റു​ശ​ത​മാ​നം സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ​പ​ണം ചെ​ല​വി​ട്ട​ത് കൊ​ണ്ടാ​ണ്. അ​തി​ൽ കേ​ര​ളം അ​ഭി​മാ​നി​ക്കു​ന്നു​മു​ണ്ട്.

മ​ഞ്ചേ​രി എ​ലാ​മ്പ്ര​യി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ക​രം മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തേ​ക്കു​ള്ള സ്കൂ​ളി​ൽ ബ​സി​ൽ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ കൊ​ണ്ടു​പോ​കാം എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി. ബ​സി​ൽ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​ന​ല്ല, ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​റ് മാ​സ​ത്തി​ന​കം ന​ട​പ​ടി ആ​രം​ഭി​ക്ക​ണം. വി​ധി എ​യ്ഡ​ഡ് മേ​ഖ​ല​ക്കും സ്വ​കാ​ര്യ മേ​ഖ​ല​ക്കും ബാ​ധ​ക​മാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags