വില്‍പന തടഞ്ഞ ശബരിമല അരവണ പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
Updated: May 15, 2023, 23:26 IST

(sabarimala)പരിധിക്കപ്പുറം കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചതു മൂലം കേരള ഹൈക്കോടതി വില്‍പന തടഞ്ഞ ശബരിമലയിലെ അരവണപ്പായസത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ചായിരിക്കണം പരിശോധനയെന്നും ഉത്തരവില്‍ പറയുന്നു.