കാലടിയിൽ നിയമപോര് തുടർന്ന് വിദ്യാർത്ഥികൾ; സുപ്രീംകോടതിയിൽ അപ്പീൽ

Petition against Gyanesh Kumar: Supreme Court grants more time to Election Commission to respond

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷൻ ആയ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണം എന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായുള്ള സസ്പെൻഷൻ ശിക്ഷാ നടപടിയല്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

പിജി വിദ്യാർത്ഥികളുടെ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സമരം ചെയ്യുന്ന ഏഴ് വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുക. ആറാം തീയതി ആരംഭിക്കുന്ന യുജി പരീക്ഷ എഴുതേണ്ട മൂന്നു വിദ്യാർഥികളും നടപടി നേരിടുകയാണ്.

വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരമില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ചട്ടം പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വിസിയുടെ അപ്പീൽ നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്ന് കാട്ടി ഒരു സർവകലാശാല വി സി തന്നെ കോടതിയിൽ അപ്പീൽ നൽകുന്നത്. വിദ്യാർത്ഥികൾക്ക് അറ്റന്റൻസ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. എന്നാൽ വിസി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാർത്ഥികളെ സെസ്പെൻഡ് ചെയ്യുന്നത്. അതേസമയം സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുകയാണ്.

Tags