കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി

sir

ഉത്തര്‍പ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 'എസ്‌ഐആര്‍' ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറില്‍ പേര് നീക്കം ചെയ്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം.ഉത്തര്‍പ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 'എസ്‌ഐആര്‍' ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തില്‍ എസ്‌ഐആറിന്റെ ഭാഗമായി പേരു നീക്കം ചെയ്യപ്പെട്ടവര്‍ക്ക്, പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് ( ഒക്ടോബര്‍ 30) അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിഭാഷകന്‍ ജി പ്രകാശ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് പരാതിയുള്ളവര്‍ക്ക് തുടര്‍ന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

 

Tags