അധ്യാപക നിയമനത്തിൽ പുതിയ നീക്കവുമായി കേരളം; സുപ്രീംകോടതിയെ സമീപിച്ചു

Protest against Gyanesh Kumar; Central government apologizes in Supreme Court for restrictions imposed in Delhi

കൊച്ചി : സംസ്ഥാനത്തെ അധ്യാപകരുടെ കെ-ടെറ്റ് (K-TET) യോഗ്യതാ നിബന്ധനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേരള സർക്കാർ. 2010 ഓഗസ്റ്റ് 23 മുതൽ 2025 സെപ്റ്റംബർ 1 വരെ നിയമനം ലഭിച്ച അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

നിലവിലുള്ള കോടതി ഉത്തരവനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരുടെ സർവീസിനെ ബാധിക്കാവുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ അധ്യാപകരെ ഉടൻ പിരിച്ചുവിടുന്നതിന് പകരം ഒരു വർഷം കൂടി യോഗ്യത നേടാൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു വർഷത്തിനുള്ളിലും യോഗ്യത നേടാൻ കഴിയാത്ത അധ്യാപകർക്ക് നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്ന നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപക സമൂഹത്തെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന വിഷയമായതിനാൽ സുപ്രീംകോടതിയുടെ തുടർനിലപാട് നിർണായകമാകും. ആയിരക്കണക്കിന് അധ്യാപകരുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്.

Tags