എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി

google news
siva
വേനലവധിക്ക് ശേഷം മാത്രമേ ശിവശങ്കറിന്റെ ജാമ്യാപേക്ഷ

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവരാണ് കോടതിയിൽ ഹാജരായത്. വേനലവധിക്ക് ശേഷം മാത്രമേ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് സുപ്രീ കോടതി അറിയിച്ചു.

Tags