സിജെപിയുടെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം രൂക്ഷം
സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നൊരു കുറിപ്പ് പങ്കുവച്ചു കൊണ്ടാണ് വിസ്മയ സമരത്തിനുള്ള പിന്തുണ അറിയിച്ചത്. താരപുത്രിയുടെ പ്രതികരണം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. എന്നാല്‍ പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയ മോഹന്‍ലാലിന് നേരിടേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും അനുകൂലിക്കുന്ന അക്കൗണ്ടുകളില്‍ നിന്നാണ് താരപുത്രിയെ കടന്നാക്രമിക്കുന്ന കമന്റുകളും പോസ്റ്റുകളും പങ്കുവെക്കുന്നത്. മോഹന്‍ലാലിനോട് മകളെ പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് സംഘപരിവാര്‍ അനുകൂലികള്‍.
'പൃഥ്വിരാജിന്റെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞു തരും, പെട്ടന്നൊരു പൗര ബോധം, സിനിമയ്ക്ക് ആളെ കൂട്ടാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയാല്‍ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, എന്തായാലും മതിയായി ഇനി ഞാനും എന്റെ കുടുംബവും ഫ്രണ്ട്‌സും തിയേറ്ററിലേക്ക് ഇല്ല, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ സൂക്ഷിച്ചോ' എന്നിങ്ങനെയാണ് ചില കമന്റുകള്‍.
'പുതിയ സിനിമ റിലീസാകാനുണ്ട്, പത്തു പൈസയുടെ ചെലവില്ലാതെ പരസ്യം നാട്ടാരുടെയടുത്ത് എത്തിക്കണം. അതിനാണ് ഈ തിളപ്പ്, യുദ്ധഭൂമിയില്‍ പുതിയ സുഡാപ്പി ഏതാ, നല്ലൊരു മനുഷ്യനാണ് മോഹന്‍ലാല്‍. അയാളുടെ വില കൂടി കളഞ്ഞു കുളിക്കും, മോഹന്‍ലാല്‍ മകളോട് പറയണം രാജ്യദ്രോഹികള്‍ക്കൊപ്പം ചേര്‍ന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആരാണ് ഉള്ളത്, മോഹന്‍ലാല്‍ മകളെ രാജ്യദ്രോഹികളെ സപ്പോര്‍ട്ട് ചെയ്യാന്‍ വിടരുത്' എന്നും ചിലര്‍ പ്രതികരിക്കുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ പിന്തുണയും വിസ്മയ മോഹന്‍ലാലിന് ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതാതെ, തന്റെ അച്ഛന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിട്ടും, സിനിമയില്‍ അരങ്ങേറാന്‍ നില്‍ക്കുമ്പോഴും നിലപാട് വിളിച്ച് പറയാന്‍ ധൈര്യം കാണിച്ച വിസ്മയയെ അഭിനന്ദിക്കുന്നുവെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.
.jpg)

