ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

supplyco

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വര്‍ധനയാണ് ഇത്തവണ.

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വര്‍ധനയാണ് ഇത്തവണ.ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.

അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വില്‍പ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോര്‍ഡ് വിറ്റുവരവിന് കാരണമായി.

35 ദിവസത്തെ ആകെ വിറ്റുവരവില്‍ 155.39 കോടി രൂപ സബ്‌സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. ഈ കാലയളവില്‍ 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകള്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഫെയറുകളില്‍ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

Tags