സപ്ലൈകോ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിച്ചു
Feb 11, 2026, 20:41 IST
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് 2019 ജൂലൈ മാസം മുതൽ പ്രാബല്യത്തോടെ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക സപ്ലൈകോ ജീവനക്കാർക്കും അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സപ്ലൈകോ ജീവനക്കാർക്ക് ഇത് നൽകിയിരുന്നില്ല. സർക്കാർ ജീവനക്കാർക്ക് അനുവദിച്ച രണ്ട് ഗഡു സപ്ലൈകോ ജീവനക്കാർക്ക് നൽകുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
tRootC1469263">.jpg)


