ആലിൻ ഷെറിൻ എബ്രഹാമിന്റെ ഓർമയിൽ സപ്ലൈകോയുടെ പുതിയ നോട്ടുബുക്ക് ശ്രേണി
തിരുവനന്തപുരം: ആലിൻ ബ്രാൻഡിൽ സപ്ലൈകോ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് നിർവഹിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്. മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും.
ടി.ജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിക്കും.
.jpg)

