സപ്ലൈക്കോയിൽ ജോലി നേടാൻ ഇതാ അവസരം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിൽ ജോലി നേടാൻ ഇതാണ് അവസരം. സപ്ലൈക്കോയിൽ പുതുതായി ഇലക്ട്രീഷ്യൻ അപ്രന്റീസ് നിയമനം നടക്കുന്നുണ്ട്.കരാർ അടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താൽപര്യമുള്ളവർ ജൂലൈ 17ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത ഐടി ഐ (ഇലക്ട്രിക്കൽ) യോഗ്യത ഉള്ളവരായിരിക്കണം. അല്ലെങ്കിൽ ഇലക്ട്രിക്കലിൽ ഡിപ്ലോമയോ, ബിടെക് ഇലക്ട്രിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം.
tRootC1469263">എക്‌സ്പീരിയൻസ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷ നൽകാം. 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ പോർട്ടലിൽ നൽകിയിട്ടുള്ള ഇലക്ട്രിക്കൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഏറ്റവും പുതിയ സിവി ഉൾപ്പെടെ ഇന്റർവ്യൂവിന് ഹാജരാവണം.
ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. അഭിമുഖ സമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികളും കൈവശം വെയ്ക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണം
.jpg)


