സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കിയില്ല; മാവേലിക്കരയിൽ മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെഷൻ

supplyco

മാവേലിക്കര :  സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാത്തതിൽ മാവേലിക്കരയിൽ മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെഷൻ. ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.

tRootC1469263">

ഫെബ്രുവരിയിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളോട് ആവശ്യപ്പെട്ടിരുന്നു.

വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് ലഭിച്ച മറുപടി. എന്നാൽ, ഫെബ്രുവരിയിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വന്നു. പൊതുജനങ്ങൾക്കുള്ള വിതരണം തടസ്സപ്പെടുകയും ചെയ്തു.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ടു സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
 

Tags