പാലക്കാട് സ്കൂട്ടർ യാത്രക്കിടെ വയോധികന് സൂര്യാഘാതമേറ്റു

Elderly man suffers sunstroke while riding scooter in Palakkad

 പാലക്കാട് : കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു. പാറച്ചാട്ടം ചേരിങ്കൽ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വടക്കഞ്ചേരിയിൽനിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രക്കിടെയാണ് സംഭവം. ശക്തമായ ചൂടിൽ യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ വൃത്താകൃതിയിൽ പൊള്ളലുപോലെ പാടുകൾ രൂപപ്പെടുകയായിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Tags