സണ്ണി ജോസഫ് തന്നെ ..! കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും

Sunny Joseph himself..! Sunny Joseph will continue as KPCC president.

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ‍്യക്ഷ സ്ഥാനത്ത്  സണ്ണി ജോസഫ് തുടരുമോ എന്നതിൽ അന്തിമ തീരുമാനം.  തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സ്ഥാനം ഒഴിയില്ലെന്നാണ് തീരുമാനമായത്. അധ‍്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ നിലപാട്.

tRootC1469263">

രമേശ് ചെന്നിത്തല കെപിസിസി അധ‍്യക്ഷനായ സമയത്ത് ഹരിപ്പാട് മത്സരിച്ചത് അധ‍്യക്ഷ സ്ഥാനം രാജിവയ്ക്കാതെയാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായി സണ്ണി ജോസഫ് ബുധനാഴ്ച ഡൽഹിയിലെത്തും. ഇക്കാര‍്യം യോഗത്തിൽ ചർച്ചയായേക്കും.

Tags