കെ. സുധാകരന് സീറ്റില്ല..! കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ ഔദ്യോഗികമായി വിവരമറിയിച്ചു
കണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയ കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ഊർജ്ജിതമായി നടത്തികൊണ്ടിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് സീറ്റില്ലെന്ന് കെ പി സി സി ഔദ്യോഗികമായി അറിയിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരൻ ആരെ നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.
tRootC1469263"> അതേസമയം സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ഊർജ്ജിതമാക്കി. അനുനയത്തിന്റെ ഭാഗമായി രാഹുൽഗാന്ധി കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചു. മത്സര രംഗത്തു നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കെ. സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻഡാണ് നടത്തേണ്ടതെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചതായാണ് വിവരം. ഇതിനിടെയാണ് വൈകാരിക കുറിപ്പുമായി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ കെ.സുധാകരൻ രംഗത്തെത്തിയിരുന്നത്.
.jpg)


