കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സണ്ണി ജോസഫിനോട് ചോദിക്കണം; മാധ്യമങ്ങളുടെ വ്യാജപ്രചാരണം ആസ്വദിക്കുന്നുവെന്ന് വി.ഡി സതീശന്‍

Sunny Joseph should be asked about the problems in Congress; V.D. Satheesan says he enjoys the media's false propaganda

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചോ ഗ്രൂപ്പ് പോരിനെക്കുറിച്ചോ തന്നോട് ചോദിക്കേണ്ടതില്ലെന്നും അത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെക്കാള്‍ നന്നായി ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കഴിയുക കെപിസിസി പ്രസിഡന്റിനായിരിക്കും.

താനും നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന ആളാണെന്നും, ആര്‍ക്കെതിരെയായാലും സൈബര്‍ ആക്രമണം നല്ലതല്ലെന്നും സതീശന്‍ വ്യക്തമാക്കി. ചില കേന്ദ്രങ്ങളില്‍ നിന്നാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വരുന്നത്. അത് എവിടെ നിന്നാണെന്ന് ഇപ്പോള്‍ പറയുന്നില്ല. തന്നെക്കുറിച്ചുതന്നെ വ്യാജമായ പല വാര്‍ത്തകളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ നിര്‍ത്തുന്നു എന്ന വാര്‍ത്ത ഇതിനുദാഹരണമാണ്. ഉമ്മന്‍ചാണ്ടിയെ കണ്ണീരുകുടിച്ചത് താനാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതായുള്ള വ്യാജ പോസ്റ്റുകളും എന്റെ ചിത്രം മാവേലിയോട് ഉപമിക്കുന്ന പോസ്റ്റുകളും ചില മാധ്യമങ്ങളുടെ പേരിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ തന്നെ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ പരാതി നൽകേണ്ടതുണ്ട്.

രാവിലെ മുതൽ ഉച്ചവരെ ഒന്നുരണ്ട് ചാനലുകൾ തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നത് പതിവാണ്. ഉച്ചയോടെ ഈ വാര്‍ത്തകൾ അവസാനിക്കും. ഇത്തരം വാര്‍ത്തകള്‍ ആദ്യമൊക്കെ പ്രയാസപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ താനത് ആസ്വദിക്കാൻ തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം താൻ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags