സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ. നാൽപതിലേറെ സീറ്റുകളിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എംപിമാർ മത്സരിക്കാൻ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. കെ സുധാകരൻ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം മത്സരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും.
tRootC1469263">സ്ഥാനാർഥി പട്ടിക വൈകുന്നതിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എൽഡിഎഫ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ തന്നെ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാൻ കഴിയാതെപോയ യു.ഡി.എഫ് ക്യാമ്പിൽ തിരക്കിട്ട ചർച്ചകളാണ് ഇന്ന് നടക്കുന്നത്.
.jpg)


