മന്ത്രിപദവിയും പാർട്ടി അധ്യക്ഷസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാനാവില്ല ; കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ്; ഹൈക്കമാൻഡിനെ സമീപിച്ചു

The delay in the Chief Minister's decision has tarnished his image: Sunny Joseph

 തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തിൽ, തങ്ങളെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. മന്ത്രിപദവിയും പാർട്ടി അധ്യക്ഷസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. സംസ്ഥാനത്ത് അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

സണ്ണി ജോസഫ് പദവിയൊഴിയുന്നതോടെ കെപിസിസിയിൽ അടിമുടി പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും പി.സി. വിഷ്ണുനാഥിനും പകരം പുതിയ ആളുകൾ എത്തിയേക്കും. കൂടാതെ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുൻ ആരോഗ്യമന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവരുടെ പേരുകളും സജീവ ചർച്ചകളിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടും അവസരം ലഭിക്കാതെ പോയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാകും പുതിയ കെപിസിസി ഭാരവാഹി പട്ടിക രൂപീകരിക്കുക എന്നാണ് വിവരം.

Tags