ബിജെപി വേദിയിലെത്തി സണ്ണി ജോസഫിന്റെ സഹോദരൻ; പാർട്ടിയിൽ ചേരുന്നത് ആലോചനയിലെന്ന് പ്രതികരണം

Sunny Joseph's brother arrives at BJP stage; Response says he is considering joining the party

മമ്പറം :ബിജെപി ധർമടം മണ്ഡലത്തിലെ മമ്പറത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിലും ജനസംഗമത്തിലും പങ്കെടുത്ത് വേദിയിലെത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്.

tRootC1469263">

ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഈക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

2011ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതാണ്. ബിജെപിയില്‍ ചേരുന്നത് ആലോചനയിലുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി.

Tags