രാഹുലിന് സീറ്റ് കൊടുക്കുമോ എന്ന് ചോദ്യം, ഏത് രാഹുലെന്ന് സണ്ണി ജോസഫ്

Party planned action against Rahul: Sunny Joseph

വടക്കാഞ്ചേരി കോഴ വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് രാഹുലെന്ന് തിരികെ ചോദിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിന്നാലെ രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വടക്കാഞ്ചേരി കോഴ വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു.

tRootC1469263">

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്നും കുതിരക്കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തെ മറച്ചു പിടിക്കാനാണ് സിപിഎം ശ്രമിച്ചത്. വടക്കാഞ്ചേരി സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുതിരകച്ചവടത്തിന് മുന്‍കൈ എടുത്തവരെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags