ബേപ്പൂരിൽ അംഗം കുറിക്കാൻ അൻവർ..! യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സണ്ണി ജോസഫ്

Anwar to contest from Beypore..! Sunny Joseph announces UDF's first candidate

ബേപ്പൂരിൽ അൻവർ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥിയായി ബേപ്പൂരിൽ  പി.വി.അൻവർ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിച്ച്  കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. ബേപ്പൂരിൽ അൻവർ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരിൽ ഇതിനോടകം തന്നെ അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അൻവർ ബേപ്പൂരിൽ സജീവമായത്. 
കേരളത്തിലും ബേപ്പൂരിലും എൽഡിഎഫിനെതിരെ സുനാമി അടിക്കുമെന്ന് പിവി അൻവർ പറഞ്ഞു.  

tRootC1469263">

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ അൻവർ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.'മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിന്റെ പുതുയുഗയാത്രയിലൂടെ എംവി ഗോവിന്ദന്റെ ജാഥയിലെ അവകാശവാദങ്ങൾ പൊളിയും' പി വി അൻവർ പറഞ്ഞു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തിൽപോലും പറയാറില്ല, ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അൻവർ വിമർശിച്ചു.

Tags