സുന്ദരന്‍ ഓന്ത് നാട്ടുകാര്‍ക്ക് കൗതുകമായി

google news
dfj

പാലക്കാട്: സുന്ദരന്‍ ഓന്ത് നാട്ടുകാര്‍ക്ക് കൗതുകമായി. ഇന്ത്യന്‍ ക്യാമിലിയന്‍ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം ഓന്ത് കുനിശേരി കുതിരപ്പാറ പന്നിക്കോടിലെ വീട്ടുവളപ്പിലാണ് എത്തിയത്. കുനിശേരി കുതിരപ്പാറ വേര്‍മാനൂര്‍ ജുമാമസ്ജിദ് മദ്രസ അധ്യാപകന്‍ ഷക്കീറിന്റെ വീട്ടുവളപ്പിലെ മരക്കൊമ്പിലാണ് അപൂര്‍വ അതിഥിയെത്തിയത്. ഒന്നേകാല്‍ അടിയോളം നീളമുണ്ട്. കടുംപച്ച, മഞ്ഞ, വെള്ള, തവിട് കളര്‍ എന്നിവ കലര്‍ന്ന ശരീരമാണ്. പതുക്കെയാണ് സഞ്ചാരം. ചെടികള്‍ക്കിടയില്‍ കയറിയാല്‍ ഇളംപച്ച നിറത്തിലാകും കാണുക. മറ്റ് നിറങ്ങളൊന്നും കാണാനായില്ല. ഇടയ്ക്ക് പ്രത്യേക ശബ്ദവും പുറപ്പെടുവിക്കും.

Tags