സൂര്യാഘാതവും ചർമ്മരോഗവും ഭീഷണി; കേരളത്തിൽ UV സൂചിക ഉയരുന്നു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക. അന്തരീക്ഷത്തിൽ യുവി രശ്മികളുടെ അളവ് വർദ്ധിക്കുന്നത് സൂര്യതാപം, വിവിധയിനം ചർമ്മരോഗങ്ങൾ, കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് യുവി സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത് അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
tRootC1469263">മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും.
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. ചർമ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വെയിലത്തിറങ്ങുമ്പോൾ കുട, തൊപ്പി, ഗുണനിലവാരമുള്ള സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
ശരീരം മുഴുവൻ മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യതാപത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കാനും ശ്രദ്ധിക്കണം.
.jpg)


