കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ എത്തും
തുടർന്ന് 29, 30 തീയതികളിലും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും ലക്ഷദ്വീപില്‍ മഴയുണ്ടാകില്ല.
കോഴിക്കോട്: കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെമുതല്‍ കേരളത്തില്‍ ഉടനീളം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്ന ജില്ലകളിലാണ് നാളെ മഴ പെയ്യാൻ സാധ്യതയുള്ളത്.
28-ാം തീയതി ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ലക്ഷദ്വീപിലും നേടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തുടർന്ന് 29, 30 തീയതികളിലും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും ലക്ഷദ്വീപില്‍ മഴയുണ്ടാകില്ല.
ഇടിമിന്നല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങള്‍ നില്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ഉച്ച സമയങ്ങളില്‍ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ചൂടുമൂലമുള്ള ദാഹം ഒഴിവാക്കാൻ കൂടുതല്‍ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
.jpg)


