മെയ് 8 വരെ വിവിധയിടങ്ങളില്‍ വേനല്‍ മഴ; ഇടുക്കി,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Updated: May 4, 2026, 11:00 IST
തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് താപനില താരതമ്യേന കുറവുള്ളത്
തിരുവനന്തപുരം : മെയ് 8 വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴയുണ്ടാകും.തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് താപനില താരതമ്യേന കുറവുള്ളത്
ശേഷിക്കുന്ന 12 ജില്ലകളിലും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. 40 ഡിഗ്രി വരെ രേഖപ്പെടുത്തുന്ന പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39,38 എന്നിങ്ങനെയും രേഖപ്പെടുത്തുന്നു.
സൂര്യാതപ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് (Kerala High Temperature Alert). അതേസമയം വേനല്‍ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
.jpg)

