സുമലത മോഹന്‍ദാസ് സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി

Sumalatha Mohandas CPI Palakkad District Secretary
Sumalatha Mohandas CPI Palakkad District Secretary


പാലക്കാട്: സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറിയായി തോട്ടപ്പുരയില്‍ സുമലത മോഹന്‍ദാസി (44) നെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. സുരേഷ് രാജിന് പകരമാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

tRootC1469263">

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കേരള മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം, ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സാമൂഹ്യനിതീ വകുപ്പ് കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും തുടര്‍ന്ന് ചേര്‍ന്ന പുതിയ ജില്ലാ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

മലമ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നു തവണ ജനപ്രതിനിധിയായി ജയിച്ച സുമലത മലമ്പുഴ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. അച്ഛന്‍: പരേതനായ കെ. മണി. അമ്മ: ഭാര്‍ഗവി. ഏകമകന്‍: അഭിഷേക് (ഡിഗ്രി വിദ്യാര്‍ഥി).
 

Tags