സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ് ചെന്നിത്തല
Aug 28, 2026, 08:52 IST
കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി അഭ്യൂഹങ്ങള്‍ ഉണ്ട്.
പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിജസ്ഥിതി അറിയാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിയാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി അഭ്യൂഹങ്ങള്‍ ഉണ്ട്. വയലാര്‍ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവമാണ്. ഇതിലെന്താണ് പൂഴ്ത്താന്‍ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.
.jpg)

