സുഖദര്‍ശനം: അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തി ഗായകന്‍ സന്നിധാനന്ദന്‍

Sukhdarshanam: Singer Sannidhanandan visits Lord Ayyappa
Sukhdarshanam: Singer Sannidhanandan visits Lord Ayyappa

ശബരിമല :അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തി ഗായകന്‍ സന്നിധാനന്ദന്‍. അമ്മയ്ക്കും മക്കള്‍ക്കും ഒപ്പമാണ് സന്നിധാനന്ദന്‍ ദര്‍ശനത്തിനെത്തിയത്. നൂറു ശതമാനം സുഖദര്‍ശനം സാധ്യമായെന്ന് സന്നിധാനന്ദന്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോട്ട് ബുക്കിംഗിന് വലിയ താമസം നേരിടുമെന്നാണ് കരുതിയത്. 

tRootC1469263">

ഒരു ദിവസം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ സ്‌പോട്ട് ബുക്കിംഗ് നടത്താന്‍ കഴിഞ്ഞു. ദര്‍ശനവും അന്നദാനവും തീര്‍ഥാടനവും എല്ലാം സുഖകരമായിരുന്നു. എല്ലാ സ്വാമിമാര്‍ക്കും സുഖദര്‍ശനം സാധ്യമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

9500 LED lights installed; KSEB facilitates Sabarimala pilgrimage
 

Tags