എപ്പോൾ മരിക്കും?ചോദ്യം ആവർത്തിച്ചപ്പോൾ ആഗസ്റ്റ് ഒമ്പതിന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി :ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥയും സുകാന്തും തമ്മിലുള്ള ചാറ്റുകൾ പൊലീസിന് ലഭിച്ചു

When asked when she would die, the girl replied that she would die on August 9: Police have received chats between the IB officer who committed suicide and Sukant
When asked when she would die, the girl replied that she would die on August 9: Police have received chats between the IB officer who committed suicide and Sukant

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. സുകാന്തിന്റെ ഐ ഫോണിൽ നിന്നാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്.  പ്രതി സുകാന്ത് പെൺകുട്ടിയുമായി നടത്തിയ ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എപ്പോൾ മരിക്കുമെന്നാണ് സുകാന്ത് പെൺകുട്ടിയോട് ചോദിക്കുന്നത്. ചോദ്യം ആവർത്തിച്ചപ്പോൾ ആഗസ്റ്റ് ഒമ്പതിന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകി.

tRootC1469263">

ടെലഗ്രാമിലൂടെയാണ് ഇരുവരും ചാറ്റ് ചെയ്തത്. സുകാന്തിന്റെ ഐഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 23 വരെയാണ് സുകാന്തിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരിക്കുന്നത്. ഇന്ന് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി പറയും.

അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. പെൺകുട്ടി മരിച്ച് 57 ദിവസം കഴിഞ്ഞിട്ടും അതിന് കാരണക്കാരനായ സുകാന്തിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

സുകാന്തിന്റെ ലൈംഗിക ചൂഷണത്തെ തുടർന്നാണ് ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഒരു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ക​യും ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷം വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി‍യ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം. പെ​ൺ​കു​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ സു​കാ​ന്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്ക​ൽ, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നീ ര​ണ്ട് വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ബ​ലാ​ത്സം​ഗം, വ​ഞ്ച​ന, ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യ​ത്.

2023 ഡി​സം​ബ​റി​ൽ ജോ​ധ്പു​രി​ലെ ട്രെ​യി​നി​ങ് സ​മ​യ​ത്താ​ണ് യു​വ​തി​യും സു​കാ​ന്തും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 2024ൽ ​മേ​യി​ൽ ട്രെ​യി​നി​ങ് ക​ഴി​ഞ്ഞ​ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ച് താ​മ​സി​ച്ച​ രേ​ഖ​ക​ൾ യു​വ​തി​യു​ടെ ബാ​ഗി​ൽ​ ക​ണ്ടെ​ത്തി​യി​രു​ന്നു. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ​റാ​യ സു​കാ​ന്ത് അ​വി​ടെ അ​പ്പാ​ർ​ട്ട്​​​മെ​ന്‍റ് വാ​ട​ക​ക്കെ​ടു​ത്ത് യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ത​ന്‍റെ സി​വി​ൽ സ​ര്‍വി​സ് പ​രീ​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അക്കാര്യം ത​ള്ളി.

2024 ജൂ​ലൈ​യി​ലാ​ണ് യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍ഭഛി​ദ്രം ന​ട​ത്തി​യ​ത്. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ഒ​ന്നി​ച്ചെ​ത്തി​യ സു​കാ​ന്തും യു​വ​തി​യും ദ​മ്പ​തി​ക​ളെ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​ശ്വ​സി​പ്പി​ക്കാ​ന്‍ വി​വാ​ഹ​രേ​ഖ​ക​ളും വി​വാ​ഹ ക്ഷ​ണ​ക്ക​ത്തും വ്യാ​ജ​മാ​യി ത​യാ​റാ​ക്കി ഹാ​ജ​രാ​ക്കി. എ​ന്നാ​ല്‍, പി​ന്നീ​ട് ര​ണ്ടു ത​വ​ണ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് സു​കാ​ന്ത് പോ​യി​ല്ല. ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ സു​കാ​ന്തി​ന്‍റെ സു​ഹൃ​ത്താ​യ മ​റ്റൊ​രു യു​വ​തി​യെ​യാ​ണ് ഒ​പ്പം അ​യ​ച്ച​ത്. ഈ ​യു​വ​തി​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ല​രെ​യും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​രി​ച​യ​വും സ്വാ​ധീ​ന​വു​മാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു.
 

Tags