സിന്ധുവിന്റെ ആത്‌മഹത്യ; വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെതിരെ ആക്ഷേപം

google news
police

വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി സിന്ധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട് യഥാർഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്‌ഥലം മാറ്റണമെന്ന ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾക്കെതിരെ എൻജിഒ അസോസിയേഷൻ രംഗത്തെത്തി.

ഓഫിസിലെ മാനസിക പീഡനത്തെ തുടർന്നാണ് സിന്ധു ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. തുടർന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓഫിസിലെ 11 ജീവനക്കാരെ സ്‌ഥലം മാറ്റണമെന്ന ശുപാർശയാണ് മുന്നോട്ട് വച്ചത്.

എന്നാൽ മിനിസ്‌റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നത് ശരിയല്ലെന്നും ആറോളം ജീവനക്കാർ നേരത്തെ ഓഫിസിലെ അഴിമതി സംബന്ധിച്ച് ആർടിഒയെ നേരിൽ കണ്ട് പരാതി പറഞ്ഞതാണെന്നും എൻജിഒ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ആത്‌മഹത്യയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനു മുൻപ് ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ശുപാർശയിൻമേൽ നടപടിയുണ്ടായാൽ പ്രക്ഷോഭം ആരംഭിക്കാനാണ് എൻജിഒ അസോസിയേഷൻ തീരുമാനം. കേസിൽ യഥാർഥ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്.

Tags