ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ആണ്‍ സുഹൃത്താണെന്ന് പരാതി

suicide

ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ആണ്‍ സുഹൃത്താണെന്ന് പരാതി. കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശി അഖിലിനെ ബംഗലൂരുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലുമായി പെണ്‍കുട്ടി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാള്‍ ഉറപ്പു നല്‍കിയെങ്കിലും അതില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. അഖില്‍ മകളെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കുട്ടിയുടെ വീട്ടുകാര്‍ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍സുഹൃത്ത് ശല്യം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

Share this story